സംസ്ഥാനത്ത് കോവിഡ് തീവ്രത കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാല് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഫലപ്രദമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ശുഭസൂചനയാണ്.
രോഗവ്യാപനത്തിന്റെ ഉച്ചസ്ഥായി കഴിഞ്ഞുവെന്നും വിദഗ്ദ്ധ അനുമാനം. ലോക്ക് ഡൗണിനോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണ്‍ തുടങ്ങിയ
ശേഷം എട്ടു ജില്ലകളില്‍ 10 മുതല്‍ 30 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവ് ഉണ്ടായത് വയനാട്ടിലാണ്. കൊല്ലം, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ കേസുകള്‍ കൂടുന്നുണ്ട്.
ആഴ്ചകള്‍ക്ക് മുന്‍പ് ബാധിച്ച രോഗബാധയാണ് ഇപ്പോള്‍ കണ്ടെത്തുന്നത്.