കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന തിരുവനന്തപുരത്ത് കര്‍ശന നിരീക്ഷണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ. മരുന്ന് ഉള്‍പ്പെടെയുള്ള അത്യാവശ്യങ്ങള്‍ക്ക് പൊലീസിനെ വിളിക്കാം.
ക്വാറന്റീന് ലംഘനം തടയാന്‍ നൂറിലേറെ ബൈക്ക് പട്രോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ക്വാറന്റീനിലുള്ളവരെ പൊലീസ് വീട്ടിലെത്തി
പരിശോധിക്കും. ലംഘിച്ചാല്‍ നടപടി സ്വീകരിക്കും. നഗരത്തിലേക്ക് പ്രവേശിക്കാന്‍ ആറു വഴികള്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
NEWS 22 TRUTH . EQUALITY . FRATERNITY