Breaking News

ടൗട്ടെ ഇന്ന് ഗുജറാത്ത് തീരത്ത്; ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത…

മധ്യകിഴക്കന്‍ അറബിക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറിയ ‘ടൗട്ടെ’ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്ത് എത്തുമെന്ന് മുന്നറിയിപ്പ്. ഗുജറാത്ത്, ദിയു തീരങ്ങള്‍ക്കാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളത്.

ചൊവ്വാഴ്ച അതിരാവിലെയോടെ ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ അതിശക്ത ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയിലേക്ക് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം

അറിയിച്ചു. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ

ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. കടലാക്രമണം, ശക്തമായ മിന്നല്‍ എന്നിവയില്‍നിന്നും ജാഗ്രത പാലിക്കണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള

തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …