Breaking News

കര്‍ഷകര്‍ മെയ് 26ന് കരിദിനം ആചരിക്കും…

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകസമരം ആറ് മാസം പിന്നിടുന്ന മെയ് 26 കരിദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഒട്ടാകെ മോദി സര്‍ക്കാരിന്റെ കോലം കത്തിച്ച്‌ പ്രതിഷേധിക്കും.

ഒരു ഇടവേളയ്ക്ക് ശേഷം കാര്‍ഷികനിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപക സമരപരിപാടികള്‍ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ സമരം ഈ മാസം 26 ന് ആറ് മാസം പിന്നിടുകയാണ്.

കൂടാതെ മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികവും. ഈ സാഹചര്യത്തിലാണ് മെയ് 26 ന് കരിദിനമായി ആചരിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചത്. അതേസമയം, സമരത്തിന് പിന്തുണ നല്‍കുന്നവര്‍

എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അഭ്യര്‍ത്ഥിച്ചു. നിയമങ്ങള്‍ക്ക് എതിരെ അഖിലേന്ത്യാ കണ്‍വന്‍ഷന്‍ നടത്താനും സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. ഇതിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …