Breaking News

അട്ടപ്പാടി മേഖലയില്‍ വാക്സിന്‍ ക്യാമ്ബുകള്‍ക്ക് തുടക്കമായി…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയില്‍ കോവിഡ് വാക്സിനേഷന്‍ ക്യാമ്ബുകള്‍ക്ക് തുടക്കമായതായി ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍പാണ്ഡ്യന്‍ പറഞ്ഞു.

പട്ടികവര്‍ഗ വിഭാഗക്കാരിലേക്ക് കൂടുതലായി വാക്സിന്‍ എത്തിക്കുന്നതിനായി ഊരുകള്‍ കേന്ദ്രീകരിച്ചാണ് വാക്സിന്‍ ക്യാമ്ബുകള്‍ നടത്തുന്നത്. കൂടാതെ അഗളി, ഷോളയൂര്‍, പുതൂര്‍, ആനക്കട്ടി, കോട്ടത്തറ എന്നിവിടങ്ങളിലെ

പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ക്യാമ്ബുകള്‍ സജീവമാക്കി കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കാനാണ് ശ്രമം.

ട്രൈബല്‍ വിഭാഗത്തില്‍ നിന്നായി 18 – 45 നും ഇടയില്‍ പ്രായുള്ള 256 പേരും , 45- 60 ഇടയിലുള്ള 1518 , 60 വയസിന് മുകളിലുള്ള 798 പേര്‍ എന്നിങ്ങനെ 2572 പേരാണ് ആദ്യ ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളത്.

18- 45 നും ഇടയില്‍ പ്രായമുള്ള 105 പേരും, 45 -60 ഇടയില്‍ പ്രായമുള്ള 260 പേര്‍ , 60 വയസ്സിന് മുകളിലുള്ള 140 പേര്‍ ഉള്‍പ്പടെ 505 പേര്‍ ട്രൈബല്‍ വിഭാഗത്തില്‍ നിന്നായി രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.

അട്ടപ്പാടിയിലെ മറ്റു വിഭാഗങ്ങളില്‍ നിന്നായി 4773 പുരുഷന്‍മാരും 5977 സ്ത്രീകളും ഉള്‍പ്പടെ 10750 പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 2429 പുരുഷന്‍മാരും , 2662 സ്ത്രീകളും ഉള്‍പ്പടെ

5091 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.അട്ടപ്പാടി മേഖലയില്‍ മെയ്‌ 17 വരെ ആകെ 18918 പേര്‍ വാക്സിന്‍ എടുത്തതായും നോഡല്‍ ഓഫീസര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …