ടൗട്ടെ ചുഴലിക്കാറ്റില്‍ നിയന്ത്രണംവിട്ട ബാര്‍ജ് എണ്ണക്കിണറില്‍ ഇടിച്ചു മുങ്ങിയ അപകടത്തില്‍ രക്ഷപ്പെടുത്തിയ മലയാളികളുടെ പേരുകള്‍ പുറത്തുവിട്ട് നാവികസേന. ദിലീപ് കുമാര്‍, വര്‍ഗീസ് സാം, വി.കെ. ഹരീഷ്,
ബാലചന്ദ്രന്, ടി. മാത്യു, കെ.സി. പ്രിന്‍സ്, പാലക്കാട് സ്വദേശി പ്രണവ്, കെ.ജെ. ജിന്സണ്, കെ.കെ. ജിന്സണ്, ആഗ്നേല്‍ വര്‍ക്കി, സന്തോഷ് കുമാര്‍, റോബിന്, സുധീര്‍, അനില്‍ വായച്ചാല്‍, എം. ജിതിന്,
ശ്രീഹരി, ജോസഫ് ജോര്‍ജ്, ടി.കെ. ദീപക്, അമല്‍ ബാബു, കെ.വി. ഗിരീഷ്, എറണാകുളം സ്വദേശി തിജു സെബാസ്റ്റ്യന്‍, വയനാട് സ്വദേശി എസ്.എസ്. അധില്ഷ, പാലാക്കാരന് ജോയല്‍, പി. അരവിന്ദ്
എന്നിവരുടെ പേരുകളാണ് പുറത്തുവിട്ടത്. ടൗട്ടെ ചുഴലിക്കാറ്റില്‍ നിയന്ത്രണംവിട്ട ബാര്‍ജ് എണ്ണക്കിണറില്‍ ഇടിച്ചു മുങ്ങി കാണാതായവരില്‍ 26 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
പത്തോളം മലയാളികളുള്‍പ്പെടെ 49 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയല്‍ നടപടികള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ അറബിക്കടലില്‍ ഹീര എണ്ണക്കിണറി
നടുത്ത് അപകടത്തില്‍പെട്ട പി 305 എന്ന ബാര്‍ജില്‍ 30ഒാളം മലയാളികളുള്‍പ്പെടെ
261 പേരാണ് ഉണ്ടായിരുന്നത്. 186 പേരെ ചൊവ്വാഴ്ചയോടെ നാവികസേനയും തീരദേശ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരില്‍ 18 മലയാളികളുള്‍പ്പെടെ 124 പേരെ നാവിക കപ്പല്ഐ.എന്‍.എസ് കൊച്ചി ബുധനാഴ്ച കരക്കെത്തിച്ചു.