Breaking News

ബാര്‍ജ് ദുരന്തം:3 മലയാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി…

ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബയ്ക്ക് സമീപം അറബിക്കടലില്‍ ബാര്‍ജ് മുങ്ങി മരിച്ച മലയാളികള്‍ അഞ്ചായി. കൊല്ലം, ശക്തികുളങ്ങര പുത്തന്‍തുരുത്ത് ഡാനി ഡെയിലില്‍ ആന്റണി എഡ്വിന്‍ (27),

തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം  പുതുരുത്തി മുനപ്പി വീട്ടില്‍ അര്‍ജ്ജുനന്‍ (38), വയനാട് സുല്‍ത്താന്‍ ബത്തേരി മുപ്പൈനാട് വടുവഞ്ചാല്‍ കല്ലികെണി വളവില്‍ സുമേഷ് (31) എന്നിവരുടെ

മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുത്തത്. വയനാട് പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജാേസഫ്, കോട്ടയം പൊന്‍കുന്നം സ്വദേശി സസിന്‍ ഇസ്മയില്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം നാവിക സേന കണ്ടെത്തിയിരുന്നു.

മൊത്തം 51 മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തില്‍പ്പെട്ട മുപ്പത് മലയാളികളില്‍ 22പേരെ രക്ഷപ്പെടുത്തിയിരുന്നു. മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 24പേരെ ഇനിയും കണ്ടെത്താനുണ്ട്. എണ്ണഖനനം നടത്തുന്ന

ഒ.എന്‍.ജി.സിയുടെ റിഗ്ഗിന് സമീപം അതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായി കരാര്‍ കമ്ബനിയുടെ ബാര്‍ജില്‍ തങ്ങിയിരുന്നവരാണ് ദുരന്തത്തിനിരയായത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …