മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പാല് സംഭരിക്കുമെന്ന് മില്‍മ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ക്ഷീര സംഘങ്ങളില്‍നിന്ന് 80 ശതമാനം പാല് സംഭരിക്കുമെന്നാണ് മില്‍മ മല
ബാര്‍ മേഖല യൂണിയന് ചെയര്മാന് കെ.എസ്. മണി അറിയിച്ചത്. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വില്പന കുറഞ്ഞതിനാല്‍ സംഭരിക്കുന്ന പാലിന്റെ അളവ് 60 ശത
മാനമാക്കി കുറച്ചിരുന്നു. ഇത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയും പ്രതിഷേധമുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.