Breaking News

രാജ്യത്ത്​ 2.57 ലക്ഷം ​പുതിയ കോവിഡ്​ രോഗികൾ; ആശങ്കയേറ്റി മരണ നിരക്ക്…

രാജ്യത്ത് 24 മണിക്കൂറിനിടെ​ 2,57,299 കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം 20,66,284 സാംപിളകളാണ്​ പരിശോധനകളാണ്​ നടത്തിയത്​.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണിത്​. തമിഴ്​നാട്​ (36,184), കര്‍ണാടക (32,218), കേരളം (29,673), മഹാരാഷ്​ട്ര (29,644), ആന്ധ്രപ്രദേശ്​ (20,937) എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട്​ ചെയ്​തത്​. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്​

രാജ്യത്ത്​ പ്രതിദിന രോഗബാധ മൂന്ന്​ ലക്ഷത്തില്‍ താഴേക്ക്​ എത്തിയത്​. 4194 പേരാണ്​ കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌​ മരിച്ചത്​. മഹാരാഷ്​ട്രയിലാണ്​ (1263) ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്​. തമിഴ്​നാടാണ് (1263)​ രണ്ടാം സ്​ഥാനത്ത്​ നില്‍ക്കുന്നത്. 3,57,630 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …