Breaking News

ഭീകരരും സുരക്ഷാസേനയും തമ്മില്‍ കനത്ത ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ച്‌ സൈന്യം…

അസ്സമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ച്‌ സുരക്ഷാ സേന. ആറ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവരുടെ പക്കല്‍

നിന്നും എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. പടിഞ്ഞാറന്‍ കര്‍ബി അനലോഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു.

സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. പോലീസും അസ്സം റൈഫിള്‍സും സംയുക്തമായായിരുന്നു പരിശോധന. എകെ.47 തോക്കുകള്‍, വെടിയുണ്ടകള്‍, സ്ഫോടക

വസ്തുക്കള്‍ എന്നിവയാണ് കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …