Breaking News

ആശ്വാസ ദിനം; ഇന്ത്യയില്‍ ഇന്ന് രണ്ടര ലക്ഷത്തിൽ താഴെ പുതിയ കൊവിഡ് കേസുകള്‍; മരണനിരക്കിലും കുറവ്…

ഇന്ത്യയില്‍ 2,40,842 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി. കഴിഞ്ഞ 24 മണിക്കൂറില്‍ 3741

കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.  രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 3 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മെയ് മാസത്തില്‍ ഇതുവരെ 77.67 ലക്ഷം കൊവിഡ് കേസുകള്‍

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഏപ്രിലില്‍ 66.13 ലക്ഷം കൊവിഡ് കേസുകളും മാര്‍ച്ചില്‍ 10.25 ലക്ഷം

കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മെയ് മാസത്തില്‍ ഇതുവരെ 90,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഏപ്രിലില്‍ 45,000 മരണങ്ങളും മാര്‍ച്ചില്‍ 5417 മരണങ്ങളും ഫെബ്രുവരിയില്‍ 2777ഉം ജനുവരിയില്‍ 5536 മരണങ്ങളുമാണ്

റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ നിലവില്‍ ഒരു ലക്ഷത്തിലേറെ കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ട്. എട്ട് സംസ്ഥാനങ്ങളില്‍ അരലക്ഷത്തിനും ഒരു

ലക്ഷത്തിനുമിടയില്‍ ആളുകള്‍ കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുമ്ബോള്‍ മറ്റു ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അരലക്ഷത്തില്‍ താഴെ പേര്‍ മാത്രമേ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളൂ.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …