Breaking News

പിണറായിയുടെ സര്‍ട്ടിഫിക്കറ്റ്​ ആവശ്യമില്ല, ജനം വിലയിരുത്തട്ടെ; അഴിമതിക്കെതിരെ പോരാട്ടം തുടരും -ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു സര്‍ട്ടിഫിക്കറ്റും തനിക്ക്​ ആവശ്യമില്ലെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല. പ്രതിപക്ഷ ധര്‍മം നിര്‍വഹിച്ചു. സ്ഥാനം ഒഴിയാന്‍ നേരത്തെ തീരുമാനിച്ചതാ​ണെന്നും ചെന്നിത്തല വ്യക്​തമാക്കി.

കെ.പി.സി.സിയിലെ അഴിച്ചുപണി സംബന്ധിച്ച്‌​ ഹൈക്കമാന്‍ഡ്​ തീരുമാനമെടുക്കും. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്​. സതീശന്​ എല്ലാവിധ പിന്തുണയും നല്‍കും.

പ്രതിസന്ധിഘട്ടങ്ങളില്‍ ശക്​തമായി മുന്നോട്ട്​ നയിക്കാന്‍ വി.ഡി സതീശന്​ കഴിയ​ട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനത്ത്​ നിന്ന്​ മാറ്റുന്നുവെന്ന വിവരം കോണ്‍​ഗ്രസ്​ നേതാവ്​

മല്ലികാര്‍ജുന്‍ ഗാര്‍ഗെയാണ്​ അറിയിച്ചത്​. ഹരിപ്പാ​ട്ടെ ജനങ്ങള്‍ക്കൊപ്പം ഇനിയും നിലകൊള്ളുമെന്നും രമേശ്​ ചെന്നിത്തല വ്യക്​തമാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …