Breaking News

ഞങ്ങളില്‍ ഒരാളായാണ് കാണുന്നത്, സൗമ്യയ്ക്ക് ഓണററി സിറ്റിസണ്‍ഷിപ്പ നല്‍കും; കുടുംബത്തിന് നഷ്ടപരിഹാരവും നല്‍കുമെന്ന് ഇസ്രയേല്‍….

ഹമാസിന്റെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യ സന്തോഷിനോടുള്ള ആദര സൂചകമായി ഓണററി സിറ്റിസണ്‍ഷിപ്പ് നല്‍കുമെന്ന് ഇസ്രയേല്‍. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ഇന്ത്യയിലെ ഇസ്രയേല്‍

എംബസി ഉപമോധാവി റോണി യെദീദിയ ക്ലീനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസണ്‍ ആണെന്നാണ്. സൗമ്യയെ തങ്ങളില്‍ ഒരാളായാണ് അവര്‍ കാണുന്നത്.

കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ മകന്‍ അഡോണിനെ സംരക്ഷിക്കുമെന്നും റോണി യദീദി അറിയിച്ചു. ഇസ്രയേലിന്റെ തീരുമാനത്തെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു.

ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രയേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് പ്രതികരിച്ചു. മകന്‍ അഡോണിന്റെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും

എംബസി ഉദ്യോഗസ്ഥര്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും സന്തോഷ് അറിയിച്ചു. ഇസ്രായേലിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭര്‍തൃ സഹോദരി ഷെര്‍ലി പറഞ്ഞു. ജോലിയുടെ ഭാഗമായി ഇവര്‍ ഇപ്പോഴും ഇസ്രായേലിലാണ്. പത്ത് വര്‍ഷമായി ഇസ്രയേലില്‍ ജോലി ചെയ്തുവരികയായിരുന്നു സൗമ്യ.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …