Breaking News

തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്ന ആരോപണം; നടന്‍ ധര്‍മ്മജന് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍…

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്ന ബാലുശ്ശേരി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ആരോപണത്തിനെതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.

ആരോപണം തെറ്റെന്നും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ധര്‍മജന്‍ വന്‍ പരാജയമായിരുന്നെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടിച്ചു. ധര്‍മജന്‍റെ ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് കരുതുന്നില്ലെന്ന് കോഴിക്കോട് ഡിസിസി

പ്രസിഡന്‍റ് യു. രാജീവനും പ്രതികരിച്ചു. കോഴിക്കോട്ടെ ഒരു കെപിസിസി സെക്രട്ടറിയും ഡിസിസി ഭാരവാഹിയും ചേര്‍ന്ന് തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും

ആരോപിച്ചാണ് ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി കെപിസിസി പ്രസിഡന്‍റിന് പരാതി നല്‍കിയത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …