15- ാം കേരള നിയമസഭയുടെ സ്പീക്കറായി എം ബി രാജേഷിനെ തിരഞ്ഞെടുത്തു. 136 അംഗങ്ങളാണ് ആകെ വോട്ട് ചെയ്തത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി രാജേഷിന് 96 വോട്ടും
യു ഡി എഫ് സ്ഥാനാര്‍ഥി പി വിഷ്ണുനാഥിന് 40 വോട്ടും ലഭിച്ചു. പ്രോട്ടം സ്പീക്കറായ പി ടി എ റഹീം വോട്ട് ചെയ്തില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സഭയില്‍ ഹാജരമായ തങ്ങളുടെ മുഴുവന്‍ വോട്ടും ചെയ്യിക്കാനായി. ഇരു മുന്നണിയുടേയും ഒരു വോട്ടും അസാധുവായില്ല.
തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ സ്പീക്കറാകാന്‍ എം ബി രാജേഷിന് കഴിഞ്ഞു. കേരള നിയമസഭയിലെ 23- ാം സ്പീക്കറായാണ് രാജേഷ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. സ്പീക്കര്‍
സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് എല്ലാ അഭിനന്ദനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.