മലപ്പുറത്ത് കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കുറയുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 4,751 പേര്‍ക്കാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനത്തിലെത്തി.
പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധമായും ഡിസിസി, സിഎഫ്എല്‍ടിസി കേന്ദ്രങ്ങളില്‍ കഴിയണമെന്നാണ് നിര്‍ദേശം .
വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ വില്പന നടത്തുന്ന കടകള്‍ക്കും, വളം, കീടനാശിനി, റെയിന്‍ ഗാര്‍ഡ് എന്നിവ വില്‍ക്കുന്ന കടകള്‍ക്കും കൊവിഡ് നിയത്രണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.