Breaking News

സെക്‌സിന് സമ്മതിച്ചില്ല, 28കാരിയെ വെടിവച്ചു കൊന്ന് ഭര്‍ത്താവ്; പിഞ്ചുമക്കളോട് പ്രതി ചെയതത് കൊടും ക്രൂരത…

ഉത്തര്‍പ്രദേശില്‍ 35കാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലില്‍ വലിച്ചെറിഞ്ഞു. 28 കാരിയായ ഭാര്യ സെക്‌സിന് വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കനാലില്‍ വലിച്ചെറിഞ്ഞ കുട്ടികളെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്. 35കാരനായ പപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസഫര്‍നഗറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. സെക്‌സിന് വിസമ്മതിച്ച ഭാര്യ ഡോളിയെ

വെടിവെച്ചു കൊല്ലുകയായിരുന്നു. പിന്നാലെ അഞ്ചും മൂന്നും വയസും 18 മാസവും പ്രായമുള്ള മക്കളെ കനാലില്‍ യുവാവ് വലിച്ചെറിഞ്ഞതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ബുധനാഴ്ച രാവിലെയാണ് പൊലീസ് പിടികൂടിയത്.

കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. ലൈംഗിക ബന്ധം എന്ന തന്റെ ആവശ്യം ആഴ്ചകളോളം നീട്ടിക്കൊണ്ടുപോയതാണ് കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് യുവാവ് കുറ്റസമ്മതം നടത്തി.

സെക്‌സ് നീ്ട്ടിക്കൊണ്ടുപോയാല്‍ കൊല്ലുമെന്ന് ആദ്യം ഭീഷണിപ്പെടുത്തി. വീണ്ടും ഇതിന് തയ്യാറാവാതെ വന്നതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചത്. ഡോളിയുടെ തലയ്ക്കാണ് യുവാവ് വെടിവച്ചത്.

കുട്ടികളുടെ ഭാവി എന്താകുമെന്ന് കരുതിയാണ് ഇവരെ ഗംഗാ കനാലില്‍ വലിച്ചെറിഞ്ഞതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …