Breaking News

കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കണം, കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച്‌ ഹൈക്കോടതി…

കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക്

വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കാനും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കുട്ടികളില്‍ പന്ത്രണ്ട് മുതല്‍ പതിനേഴ് വയ‌സ് വരെയുളളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കുട്ടികളിലും കൊവിഡ് പ്രതിരോധ വാക്‌സിനേഷന് തയ്യാറെന്ന് ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനുള്ള അനുമതി വേഗത്തിലാക്കാനുള്ള അപേക്ഷ ഫൈസര്‍ നല്‍കിയിട്ടുണ്ട്. അതേസമയം,

രാജ്യത്ത് കുട്ടികളിലെ കൊവിഡ് വാക്​സിന്‍ ട്രയല്‍ ഉടന്‍ തുടങ്ങുമെന്ന്​ നീതി ആയോഗ് അംഗം ഡോ വിനോദ് കെ പോള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ പ്രചാരണങ്ങളുടെ

അടിസ്ഥാനത്തില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ തീരുമാനിക്കേണ്ടതില്ലെന്നും ചില രാഷ്ട്രീയക്കാര്‍ ഇവിടെ രാഷ്ട്രീയം കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വിനോദ് പോള്‍ പറഞ്ഞിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …