Breaking News

ഇന്‍സ്റ്റഗ്രാം റീല്‍സ് സ്രഷ്ടാക്കള്‍ക്ക് വരുമാന അവസരങ്ങള്‍ തുറക്കുന്നു

ഇന്‍സ്റ്റഗ്രാം റീല്‍സ് സ്രഷ്ടാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത. പുതിയ വരുമാന അവസരങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി തുറക്കുകയാണ്. ഇന്‍സ്റ്റ ആപ്ലിക്കേഷന്‍ ഗവേഷകനായ അല സ്റ്റാന്‍ഡോ പലുസി.

ഇത് സൂചിപ്പിച്ച്‌ തന്റെ ട്വിറ്ററില്‍ പലുസി പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്‌, പുതിയ റീല്‍സ് ഉള്ളടക്കം ഷെയര്‍ ചെയ്യുബോള്‍ ബോണസ് നേടാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.

ഈ ഉപയോക്താക്കള്‍ക്ക് വരുമാന ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. ഒപ്പം വരുമാനം നേടുന്നതിനായി പുരോഗതി ട്രാക്കുചെയ്യാനും കഴിയും. സാധ്യതയുള്ള ബോണസ് പ്രോഗ്രാം സ്‌നാപ്ചാറ്റിന്റെ സ്‌പോട്ട്‌ലൈറ്റ്

വീഡിയോകള്‍ക്ക് സമാനമാണെന്ന് തോന്നുന്നു. റീല്‍സ് സ്രഷ്ടാക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാം പണമായി നല്‍കുമോ എന്ന് വ്യക്തമല്ല. എങ്കിലും, സ്രഷ്ടാക്കള്‍ അപ്‌ലോഡുചെയ്ത വീഡിയോകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും വരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …