വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പണം തട്ടുന്ന സംഘം വിലസുന്നു. ജനസ്വാധീനമുള്ള ആളുകളുടെ പേരില്‍ വ്യാജ എഫ്.ബി അക്കൗണ്ട് ഉണ്ടാക്കി നേരില്‍ പണം ആവശ്യപ്പെടുന്ന തരത്തിലാണ് തട്ടിപ്പ്.
ഒരു മാസത്തിനിടെ വയനാട്ടില്‍ നിരവധി ആളുകളുടെ പേരില്‍ ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചിരുന്നു. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് സൂചന.
പരിചയമുള്ള സുഹൃത്തുക്കളുടെ ഫോേട്ടായും മറ്റും വെച്ച് ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ അക്കൗണ്ടാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സന്ദേശങ്ങള്‍ അയക്കുന്നത്.
സമീപകാലത്ത് ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്റെ പേരിലും ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചിരുന്നു.
ഇതിനുപുറമെ ബത്തേരിയിലെ ചില വ്യാപാരികളുടെ പേരിലും സമാന രീതിയില്‍ പണം ആവശ്യപ്പെട്ട് സന്ദേശങ്ങള്‍ പലര്‍ക്കും ലഭിച്ചു. സുഹൃത്തിന് വാഹനാപകടത്തില്‍ പരിക്കേറ്റെന്നും അത്യാവശ്യമായി പണം അടക്കണമെന്നുമാണ്
മിക്ക സന്ദേശങ്ങളുടെയും ഉള്ളടക്കം. കഴിഞ്ഞ ദിവസം പുല്പള്ളിയിലെ മാധ്യമപ്രവര്‍ത്തകന്റെ പേരിലും ഇത്തരത്തില്‍ സന്ദേശങ്ങള്‍ പലര്‍ക്കും ലഭിച്ചു. സന്ദേശം ലഭിച്ചവര്‍ ഫോണ്‍ വിളിച്ചു ചോദിക്കുമ്ബോഴാണ് തങ്ങളുടെ പേരില്‍
തട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരം അറിയുന്നത്. സമീപകാലത്ത് ഇത്തരത്തിലുള്ള തട്ടിപ്പ് വ്യാപകമായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിക്കുന്നത്. തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.