Breaking News

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു :​ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷത്തിലേക്ക്​…

രാജ്യത്ത് കോവിഡ് മരണസംഖ്യയിലും പ്രതിദിന കേസുകളിലും കുറവ്. പ്രതിവാര സംഖ്യയില്‍ കഴിഞ്ഞ ആഴ്ചയേക്കാള്‍ 5000ത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രതിദിന മരണസംഖ്യ

മൂവായിരത്തിന് താഴെ എത്തിയതും ആശ്വാസമായിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 1.52 ലക്ഷം പുതിയ കോവിഡ്​ കേസുകളാണ്​ രാജ്യത്ത്​ സ്ഥിരീകരിച്ചത്​.

2.80 കോടിയാളുകള്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ രോഗം ബാധിച്ചത്​. ഓക്സിജന്‍ സിലിണ്ടറിനായുള്ള ആവശ്യം ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ കുറഞ്ഞതോടെ

വ്യവസായങ്ങള്‍ക്കുള്ള ഓക്സിജന്‍ വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കുമെന്നാണ് സൂചന. കോവിഡ് വാക്സീനില്‍ വിശദമായ പഠനം നടത്താനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …