ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിക്കാത്ത നടന് മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി എം.എസ്.എഫ് ദേശീയ വെെസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ. മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ
കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടിക്ക് വലിയ ഉത്സാഹമായിരുന്നു. എന്നാല്‍ ലക്ഷദ്വീപില്‍ അങ്ങേയറ്റത്തെ മനുഷ്യത്വ വിരുദ്ധ നടപടികള്‍ അരങ്ങേറിയിട്ടും അതിനെതിരെ പ്രതികരിക്കാന്‍ അദ്ദേഹം
ഒരു ഉത്സാഹവും കാണിക്കുന്നില്ല എന്നറിയുമ്ബോള്‍ അത്ഭുതം തോന്നുന്നുവെന്നും ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു. വിളക്ക് കെളുത്തുന്നത് മതാചാരത്തിന്റെ ഭാഗമല്ലെന്നും ഉദ്ഘാടന ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്നും മമ്മൂട്ടി പണ്ട് അഭിപ്രായപ്പെട്ടിരുന്നു.
പോസ്റ്റിന്റെപൂർണ്ണ രൂപം
2015ല്‍ പി.എന്‍. പണിക്കര്‍ അനുസ്മരണ ചടങ്ങില്‍ മമ്മൂട്ടി വിളക്ക് കൊളുത്തിയ ശേഷം വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയെങ്കിലും മന്ത്രി തിരി കൊളുത്താന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മമ്മൂട്ടി ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയത്.
താനും ഒരു മുസ്ലിം മതവിശ്വാസിയാണ്. മതാചാര പ്രകാരമാണ് ജീവിക്കുന്നത്. നോമ്ബും എടുക്കുന്നുണ്ട്. പല ചടങ്ങുകളിലും വിളക്ക് കൊളുത്താറുണ്ട്. അതിലെന്താണ് പ്രശ്നമെന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു.