വിവാഹ ചടങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടപ്പോള്‍ വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ സംസപൂരിലാണ് സംഭവം നടന്നത്. നോജ് കുമാര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് സുരഭി എന്ന പെണ്‍കുട്ടിയെയാണ്.
വിവാഹ ചടങ്ങിനിടെ അഗ്നിയെ വലംവയ്ക്കുമ്ബോഴാണ് വധുവായ സുരഭി കുഴഞ്ഞുവീണത്. പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തുകയും പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചുവെന്ന് ഡോക്ടര്‍ കണ്ടെത്തുകയും ചെയ്തു.
ഗുരുതരമായ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് സുരഭിയുടെ മരണമെന്നാണ് റിപോര്‍ട്. മരണത്തെ തുടര്‍ന്ന് വിവാഹചടങ്ങുകള്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തു. എന്നാല്‍ അതിനിടയിലാണ് ഒരാള്‍ സുരഭിയുടെ ഇളയ
സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. ഇരുകുടുംബത്തിനും ഇതില്‍ സമ്മതമാവുകയും വിവാഹം നടക്കുകയും ചെയ്തു. സുരഭിയുടെ
മൃതദേഹം മറ്റൊരു മുറിയില്‍ സൂക്ഷിച്ച ശേഷമാണ് വിവാഹ ചടങ്ങ് നടത്തിയത്. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം സുരഭിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തു.
NEWS 22 TRUTH . EQUALITY . FRATERNITY