Breaking News

വയറുവേദനയ്ക്ക് ചികിത്സ തേടിയപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണി; 13കാരിയെ പീഡിപ്പിച്ചത് അമ്മാവൻ…

പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അമ്മാവന്‍ അറസ്റ്റില്‍. തെലങ്കാന ജഗതിഗിരിഗുട്ട സ്വദേശിയായ ആളാണ് അറസ്റ്റിലായിരിക്കുന്നത്. കാഴ്ച വൈകല്യമുള്ള ഇയാള്‍

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി തന്‍റെ സഹോദരീ പുത്രിയെ പീഡിപ്പിച്ച്‌ വരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസ് പറയുന്നതിനുസരിച്ച്‌ മൂന്ന്

ദിവസം മുമ്ബ് കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനയില്‍ കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് മാസങ്ങള്‍ നീണ്ട പീഡന വിവരം

പുറത്തറിയുന്നത്. കഴിഞ്ഞ ആറേഴ് മാസത്തിനിടെ അമ്മാവന്‍ തന്നെ പലതവണ ബലാത്സംഗത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടി അമ്മയോട് തുറന്നു പറഞ്ഞത്.

പിന്നാലെ തന്നെ മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ്

ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് പുറമെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്ന പോക്സോ വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …