Breaking News

ആരും ശ്രദ്ധിക്കാത്ത അപകടം വീടുകളില്‍ പതിയിരിപ്പുണ്ട്; ചെറിയ അശ്രദ്ധ കാരണം സംഭവിക്കുന്നത് വലിയ നഷ്‌ടം, കെഎസ്ഇബിയുടെ മുന്നറിയിപ്പ്…

​​​​ബഹുനില ഷോപ്പിംഗ് മാളുകള്‍ മുതല്‍ കുഞ്ഞു വീടുകളില്‍ വരെ തീപിടിത്തമുണ്ടാകുന്ന വാര്‍ത്തകള്‍ നമ്മള്‍ ദിനംപ്രതി വായി‌ക്കാറും കാണാറുമുണ്ട്. ഇന്നലെ തലസ്ഥാനത്തെ ചാല കമ്ബോളത്തിലെ കളിപ്പാട്ടക്കടയില്‍

അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധ നഗരവാസികളെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരുന്നു. അഗ്നിബാധയുണ്ടാകുന്ന സ്ഥലങ്ങളില്‍ തീ അണയുന്നതിനൊപ്പം അങ്ങോട്ടേക്കുളള നമ്മുടെ ശ്രദ്ധയും അവസാനിക്കും.

തീപിടിത്തത്തിന് കാരണമായി പല അഭ്യൂഹങ്ങളും ഉയരാറുണ്ട്. എന്നാല്‍ നമ്മളാരും അധികം ശ്രദ്ധിക്കാത്ത ഒരു കാര്യം കെ എസ് ഇ ബി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

പ്ലഗ് സോക്കറ്റുകള്‍ ഓവര്‍ലോഡ് ചെയ്യുന്നത് അഗ്നിബാധ ഉള്‍പ്പടെയുള്ള അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് കെ എസ് ഇ ബി നല്‍കുന്ന നിര്‍ദേശം. ഈ ലോക്ക്‌ഡൗണ്‍ കാലയളവില്‍ വര്‍ക്ക് ഫ്രം ഹോം

ഉള്‍പ്പടെ ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമാണിത്. നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയൊരു അശ്രദ്ധ വലിയ നഷ്‌ടങ്ങള്‍ക്ക് വഴിവയ്‌ക്കും. ആയതിനാല്‍ തന്നെ വിവിധ ഉപകരണങ്ങള്‍ ഒരേസമയം ചാര്‍ജ് ചെയ്യുന്നതിനായി പ്ലഗ് സോക്കറ്റുകളില്‍ ഓവര്‍ ലോഡ് ചെയ്യുന്നത് നമുക്ക് നിര്‍ത്താം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …