ഉത്തരാഖണ്ഡില്‍ കോവിഡ്രോഗം മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ നായ് കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തരകാശിയിലെ കേദാര്‍ ഘട്ടിലെ നദീ തീരത്താണ് സംഭവം.നദിയുടെ തീരത്തുനിന്ന്
മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ജില്ല അധികാരികളോട് ആവശ്യപ്പെട്ടു. ഗംഗയുടെ കൈവഴികളിലേക്ക് മൃതദേഹം വലിച്ചെറിയുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.
മൃതദേഹങ്ങള്‍ മണലിനുള്ളില്‍ സംസ്കരിച്ച നിലയിലായിരുന്നു. മഴ പെയ്തതോടെ നദിയിലെ വെള്ളം ഉയരുകയും മണ്ണ് ഒലിച്ചുപോകുകയും ചെയ്തു. ഇതോടെ പ്രദേശത്ത് ദുര്‍ഗന്ധം പരന്നതോടെ നായ്ക്കളെത്തി മൃതദേഹം
മണല്‍ മാന്തി പുറത്തെടുക്കുകയും ഭക്ഷിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു. സംഭവത്തില്‍ പ്രകോപിതരായ പ്രദേശവാസികള്‍ നഗര ഭരണകൂടം യാതൊരുവിധ നടപടികളും
സ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ചു. കേദാര്‍ഘട്ടില്‍ പകുതി ദഹിപ്പിച്ച മൃതദേഹങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം പ്രദേശം വൃത്തിയാക്കാന്‍
ഒരു സന്ന്യാസിയെ നിയോഗിച്ചിട്ടുണ്ടെന്നായിരുന്നു നഗരപാലിക ചെയര്‍മാന്‍ പ്രതികരിച്ചത് . സമാന രീതിയില്‍ ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും നദികളിലൂടെ നിരവധി മൃതദേഹങ്ങള്‍ ഒഴുകിയിരുന്നു.