ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
5 ദിവസം റിമാന്റില്‍ കഴിഞ്ഞവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു എന്ന് വിലയിരുത്തിയ കോടതി, ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ടേറ്റിന് നിര്‍ദേശം നല്‍കി.
എയര്‍ ആംബുലന്‍സ് ഉപയോഗത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ മറ്റൊരു ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദ്ദേശിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY