Breaking News

ഓടുന്ന ട്രെയിനില്‍ 21കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുമുറിച്ച്‌ കൊലപ്പെടുത്തി….

ഓടുന്ന ട്രെയിനില്‍വച്ച്‌ 21കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുമുറിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ സെഹോറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സെഹോര്‍ റെയില്‍വെ സ്‌റ്റേഷന് രണ്ട് കിലോമീറ്റര്‍ മുന്‍പ്

ഇന്‍ഡോര്‍ – ബിലാസ്പൂര്‍ ട്രെയനിനില്‍ വച്ചാണ് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മസ്‌കാന്‍ ഹഡ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. യുവതി സഞ്ചരിച്ച കംപാര്‍ട്ടുമെന്റില്‍ വച്ച്‌

ബഹളം കേട്ടതായി മറ്റ് യാത്രക്കാര്‍ പറയുന്നു. പരിക്കേറ്റ യുവതി ഓടിവന്ന് ബര്‍ത്തിലിരിക്കുകയും താഴോട്ട് വീഴുകയായിരുന്നെന്നും യാത്രക്കാര്‍ കൂട്ടിച്ചേര്‍ത്തു. സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്ന

യുവതിയെ കുറച്ച്‌ പേര്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായി സഹോദരന്‍ പൊലീസിനെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസുകാര്‍ റെയില്‍വെ സ്റ്റഷേനില്‍ എത്തിയിരുന്നെങ്കിലും അപ്പോഴെക്കും

യുവതി മരിച്ചിരുന്നു. മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച്‌ യുവതിയുടെ കഴുത്ത് മുറിച്ചതായും ട്രെയിന്‍ സെഹോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നതിനുമുമ്ബ് പ്രതികള്‍ സംഭവസ്ഥലത്ത്

നിന്ന് രക്ഷപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സഹോദരനെ കാണാന്‍ ഇന്‍ഡോറില്‍ നിന്ന് ഭോപ്പാലിലേക്ക് പോകുന്നതിനിടെയാണ് യുവതി ദാരുണമായി കൊല്ലപ്പെട്ടത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …