രാജ്യത്ത് കൊവിഡ് കേസുകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. 24 മണിക്കൂറില്‍ 1,34,154 പുതിയ രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2,887 പേര്‍ രോഗബാധിതരായി മരമണടഞ്ഞു.
രാജ്യത്ത് ഇതുവരെ 2,84,41,986 പേരാണ് ആകെ കൊവിഡ് ബാധിതരായത്. ആകെ 3,37,989 പേര്‍ മരണമടഞ്ഞു.അതേ സമയം 22,10,43,693 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.