അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറോളം താലിബാൻ സേനാംഗങ്ങൾ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം. അമ്പതോളം ആളുകൾക്ക് പരുക്കേറ്റെന്നും വൻ ആയുധ ശേഖരം പിടിച്ചെടുത്തെന്നും
ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ലാഖ്മാൻ, കുനാർ, നൻഗർഹർ, ഖസ്നി, പക്തിയ, ബഘലാൻ തുടങ്ങിയ മേഖലകളിലാണ് സൈനത്തിന്റെ ഓപ്പറേഷൻ നടക്കുന്നത്. അഫ്ഗാനിലെ വിവിധ പ്രദേശങ്ങളിലായി
താലിബാൻ സേന സ്ഥാപിച്ച 35ഓളം തരം മൈനുകൾ സൈന്യം നിർവീര്യമാക്കിയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി താലിബാൻ ആക്രമണങ്ങൾ
വർധിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം സേന ഏറ്റെടുത്തിട്ടില്ല.
NEWS 22 TRUTH . EQUALITY . FRATERNITY