Breaking News

ഇന്ത്യന്‍ ജനസംഖ്യയും കൊറോണയും തമ്മില്‍ ബന്ധപ്പെടുത്തി സന്തോഷ് പണ്ഡിറ്റിന്റെ സാമൂഹിക നിരീക്ഷണം…

രാജ്യത്തു ജനസംഖ്യ നിയന്ത്രിക്കണമെന്ന അഭിപ്രായവുമായി സന്തോഷ് പണ്ഡിറ്റ്. ജനസംഖ്യ കുറച്ചാല്‍ ഓരോ കുടുംബവും കൂടുതലായി സാമ്ബത്തിക പുരോഗതി കൈവരിക്കും, ഇന്നത്തെ കാലത്തു

ഒരു കുട്ടി ജനിച്ചു നല്ല ഭക്ഷണവും , വിദ്യാഭ്യാസവും കൊടുക്കുവാന്‍ വലിയ സാമ്ബത്തികം ചിലവല്ലേ. ചിന്തിക്കു. (അല്ലെങ്കില്‍ വളരെ കഴിവുള്ള, സമൂഹത്തിനു , രാജ്യത്തിന് വളരെ ഗുണംചെയ്യുന്ന

മക്കളാകണം. ഇത് വെറുതെ പേരിനു മാത്രം ജീവിക്കുന്ന മക്കള്‍ കുറെ ഉള്ളത് കൊണ്ട് വീട്ടുകാര്‍ക്കോ , നാട്ടുകാര്‍ക്കോ , സമൂഹത്തിനോ എന്ത് കാര്യം ?) എന്നും പണ്ഡിറ്റ് ചോദിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

ലക്ഷദ്വീപില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ മത്സരിക്കുവാന്‍ പാടില്ല എന്ന നിയമം വന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് കണ്ടു . യഥാര്‍ഥത്തില്‍ ഈ നിയമം മുമ്ബേ ഉള്ളതാണ് .
അതായത് ഒരാള്‍ക്ക് 2006 ന് ശേഷം മൂന്നാമത്

ഒരു കുട്ടി ഉണ്ടായാല്‍ അവര്‍ക്കു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കുവാന്‍ പറ്റില്ല . By chance, മൂന്നാമത്തെ കുട്ടി 2006 ന് മുമ്ബാണ് ഉണ്ടായതെങ്കില്‍ മത്സരിക്കുവാന്‍ തടസ്സവുമില്ല എന്നര്‍ത്ഥം .

രണ്ടു കുട്ടികള്‍ ഉണ്ടായിരിക്കെ മൂന്നാമത് ഒരു കുട്ടിയെ 2006 ന് ശേഷം നിയമ പ്രകാരം ദത്തു എടുത്താലും ഇതേ നിയമപ്രകാരം മൂന്നമത്തെ കുട്ടിയായി കണക്കാക്കും എന്നാണു മനസ്സിലാക്കുന്നത് .

ഇനി കഷ്ടകാലത്തിനു ഒരു പ്രസവത്തില്‍ മൂന്നു കുട്ടികള്‍ ഉണ്ടായാല്‍ നിയമ പരിരക്ഷ കിട്ടും . അവര്‍ക്കു മത്സരിക്കാം . ലക്ഷ്വദീപ് Administrator, Collector എന്നിവരെ ഈ വിഷയത്തില്‍ ആരും അനാവശ്യമായി വിമര്ശിക്കരുത് . ഇതിന്‍െറ news links ഈ പോസ്റ്റിന്റെ കമന്റ്‌സ് ഞാന്‍ ഇട്ടിട്ടുള്ളത് വായിക്കുക .

ഇന്ത്യയുടെ ജനസംഖ്യ അടിയന്തിരമായി നാം നിയന്ത്രിക്കണം . ജനസംഖ്യാ കൂടുന്നത് കൊണ്ടാണ് ഈ കൊറോണാ പോലുള്ള സമയങ്ങളില്‍ നാം ഇത്രയും കഷ്ടപ്പെടുന്നത് . നമ്മുടെ നാടിന്‍െറ പുരോഗതിയെയും ഇത് ബാധിക്കുന്നു.

സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നമ്മുക്ക് കൂടുതല്‍ ആയി ലഭിക്കുമായിരുന്നു . ജനസംഖ്യ കുറച്ചാല്‍ എത്രയോ വേസ്റ്റ് കൂടി നാട്ടില്‍ നിന്നും കുറയും .ഓരോ കുടുംബവും കൂടുതലായി സാമ്ബത്തിക പുരോഗതി കൈവരിക്കും.

ഇന്നത്തെ കാലത്തു ഒരു കുട്ടി ജനിച്ചു നല്ല ഭക്ഷണവും , വിദ്യാഭ്യാസവും കൊടുക്കുവാന്‍ വലിയ സാമ്ബത്തികം ചിലവല്ലേ .. ചിന്തിക്കു .(അല്ലെങ്കില്‍ വളരെ കഴിവുള്ള, സമൂഹത്തിനു , രാജ്യത്തിന് വളരെ ഗുണംചെയ്യുന്ന മക്കളാകണം .

ഇത് വെറുതെ പേരിനു മാത്രം ജീവിക്കുന്ന മക്കള്‍ കുറെ ഉള്ളത് കൊണ്ട് വീട്ടുകാര്‍ക്കോ , നാട്ടുകാര്‍ക്കോ , സമൂഹത്തിനോ എന്ത് കാര്യം ?)

(വാല്‍കഷ്ണം …പട്ടി പ്രസവിക്കുന്നത് പോലെ ഒന്നിനും കൊള്ളാത്ത ‘പക്കാ വേസ്റ്റ്’ ആയ കുറെ കുട്ടികളെ ഉണ്ടാക്കി ഇട്ടിട്ടു ഒരു കാര്യവും ഇല്ല. ഇന്ത്യയില്‍ ജന സംഖ്യാ നിയന്ത്രണ ബില്ല് ഉടനെ പാസ്സാക്കുവാനായ് നമ്മുക്ക് പ്രാര്‍ത്ഥിക്കാം ).

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …