Breaking News

എക്‌സൈസ് റെയ്​ഡ്​ : തലസ്ഥാനത്ത് നിന്നും വ്യജമദ്യവും 1,61,500 രൂപയുടെ കള്ളനോട്ടും പിടികൂടി…

വാമനപുരം എക്‌സൈസ് നടത്തിയ പരിശോധനയില്‍ വ്യജമദ്യവും 1,61,500 രൂപയുടെ കള്ളനോട്ടുകളും പിടികൂടി. 40 ലിറ്റര്‍ ചാരായം, 1220 ലിറ്റര്‍ കോട, 35,000 രൂപ, 50,000 രൂപ വിലവരുന്ന വാറ്റുപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് പാങ്ങോട് കൊച്ചാലുംമൂട് സ്വദേശി ഇര്‍ഷാദിനെതിരെ കേസെടുത്തിട്ടുണ്ട്​. മടത്തറ കേന്ദ്രീകരിച്ച്‌ വാണിജ്യാടിസ്ഥാനത്തില്‍ ചാരായം വാറ്റി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വില്‍പന നടത്തുന്നു

സംഘം പ്രവര്‍ത്തിക്കുന്നതായി വാമനപുരം എക്‌സൈസ് അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്‌സൈസ് ഷാഡോ സംഘം നടത്തിയ നിരീക്ഷണത്തിലായിരുന്നു റെയ്​ഡ്​.

മടത്തറ തട്ടുപാലത്ത് എക്​സ്​കവേറ്റര്‍ ജീവനക്കാര്‍ക്ക് താമസിക്കാനെന്ന പേരില്‍ വീട് വാടകക്കെടുത്താണ്​ ഇര്‍ഷാദ് ചാരായ വാറ്റ് നടത്തിയിരുന്നത്. നിരവധി അബ്കാരി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാളില്‍നിന്ന്​

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തും 15 ലിറ്റര്‍ ചാരായവും 1050 ലിറ്റര്‍ കോടയും ഒന്നരലക്ഷത്തോളം രൂപയുടെ വാറ്റുപകരണങ്ങളും എക്‌സൈസ് പിടികൂടിയിരുന്നു. കഴിഞ്ഞദിവസം പരിശോധനക്കെത്തിയ

എക്‌സൈസ് സംഘത്തിനെ കണ്ട് ഇര്‍ഷാദ് കാറില്‍നിന്ന്​ ഇറങ്ങിയോടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍നിന്ന്​ ചാരായവും കള്ളനോട്ടുകളും പണവും കണ്ടെടുത്തു. കാര്‍ ​പൊലീസ്​ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ടെടുത്ത കള്ളനോട്ടുകള്‍ തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറും. വാമനപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. മോഹന്‍കുമാറി​െന്‍റ നേതൃത്വത്തില്‍ പ്രിവന്‍റിവ് ഓഫിസര്‍മാരായ മനോജ് കുമാര്‍, ഷാജി, പി.ഡി. പ്രസാദ്,

സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സജീവ് കുമാര്‍, അനിരുദ്ധന്‍, അന്‍സര്‍, വിഷ്ണു, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ മഞ്ജുഷ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …