Feb 13, 2026 11:44 AM
Breaking News

ഏഷ്യാനെറ്റ് സീരിയല്‍ ‍സീതകല്യാണത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും അറസ്റ്റില്‍; ഷൂട്ടിങ് നടത്തിയ റിസോര്‍ട്ട് പോലീസ് സീല്‍ ചെയ്തു…

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സീതകല്യാണം സീരിയല്‍ രഹസ്യമായി ഷൂട്ട് ചെയ്തത് പോലീസെത്തി നിര്‍ത്തിച്ചു. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിങ് നടത്തിയതിന്

താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കലയിലെ റിസോര്‍ട്ടിലായിരുന്നു രഹസ്യ ഷൂട്ടിങ്. അയിരൂര്‍ പൊലീസ് ഈ റിസോര്‍ട്ട് സീല്‍ ചെയ്യുകയും ചെയ്തു.

കോവിഡ് മാനദണ്ഡങ്ങളില്‍ സീരിയല്‍ ഷൂട്ടിംഗിനും വിലക്കുണ്ട്. എന്നിട്ടും അതീവ രഹസ്യമായി ഷൂട്ടിങ് തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ടില്‍ പൊലീസ് ഇടപെടല്‍.

ഇതോടെ സീരിയല്‍ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ട്. തല്‍കാലത്തേക്ക് സീരിയില്‍ നിര്‍ത്തേണ്ടി വരും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …