സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിക്ക് കൂടിത് 320 രൂപയാണ്. ഇതോടെ പവന് 36,720 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 40 രൂപ കൂടി 4590 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഡോളര്‍ കരുത്തുനേടിയതും ബോണ്ട് ആദായത്തിലെ
ചാഞ്ചാട്ടവുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്. രണ്ടുദിവസംമുമ്ബ് 36,960 രൂപ നിലവാരത്തിലേയ്ക്ക് വില ഉയര്‍ന്നിരുന്നു. അടുത്തദിവസംതന്നെ 36,400ലേയ്ക്ക് വിലതാഴുകയുംചെയ്തു.