Breaking News

ശസ്ത്രക്രിയയ്ക്കിടെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; പരാതിയുമായി യുവതി രം​ഗത്ത്…

ഉത്തര്‍പ്രദേശില്‍ ശസ്ത്രക്രിയയ്ക്കിടെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പ്രയാഗ് രാജിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെതിരെയാണ് യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയത്.

പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുടല്‍ സംബന്ധിയായ ബുദ്ധിമുട്ടുകളോടെ ശനിയാഴ്ചയാണ് യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. മോത്തിലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിന്‍റെ ഭാഗമാണ് ഈ ആശുപത്രി.

ശനിയാഴ്ച രാത്രി തന്നെ യുവതിക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതിയെ ഓപ്പറേഷന്‍ തിയേറ്ററിന് പുറത്ത് കൊണ്ടുവന്നത്.

ഓപ്പറേഷന് ശേഷവും കടുത്ത വേദനയില്‍ ബുദ്ധിമുട്ടുകയായിരുന്നു സഹോദരിയെന്നും സംസാരിക്കാന്‍ ശ്രമിച്ച്‌ നടക്കാതെ വന്നുവെന്നും സഹോദരന്‍ പരാതിയില്‍ പറയുന്നു. സംസാരിക്കാനുള്ള ബുദ്ധിമുട്ട് നിമിത്തം ഒരു കടലാസില്‍ ഓപ്പറേഷന്‍

തിയേറ്ററില്‍ പീഡനത്തിന് ഇരയായ വിവരം കുറിയ്ക്കുകയായിരുന്നു വെന്നാണ് സഹോദരന്‍ പരാതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ആരോപണത്തില്‍ വസ്തുതയില്ലെന്ന് മെഡിക്കല്‍

കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. യുവതിയെ ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്നത് രണ്ട് വനിതാ ഡോക്ടര്‍മാര്‍ ആയിരുന്നുവെന്നും എസ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …