Breaking News

നഗ്ന വീഡിയോ വച്ച്‌ വിലപേശല്‍, ട്രെയിലര്‍ പോലെ ചെറിയ ക്ലിപ്പിംഗുകള്‍ ഉണ്ടാക്കി കൊടുക്കും, പിന്നില്‍ വലിയ റാക്കറ്റ്: നടി രമ്യ സുരേഷ്….

ഈ സംഭവത്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ല, ചിലരില്‍ മാത്രമായി വീഡിയോ ഒതുങ്ങിപ്പോകുമെന്നും പലരും തന്നോടു പറഞ്ഞിരുന്നു. എന്നാല്‍ ഇത് സമൂഹം അറിയേണ്ടതുണ്ട്

അതിനാലാണു പരാതിയുമായി മുന്നോട്ടു പോകാന്‍ താന്‍ തയ്യാറായതെന്ന് രമ്യ പറയുന്നു.  ഇത്തരം വീഡിയോ പ്രചരിപ്പിച്ച്‌ ഉപജീവനം കഴിക്കുന്നവാണ് ഇതിനു പിന്നില്‍. വലിയ

വിലപേശലാണ് ഇതിനകത്ത് നടക്കുന്നത്. ഓഡിയോ ക്ലിപ്പിന് ഇത്ര, വീഡിയോക്ക് ഇത്ര അങ്ങനെയാണ് കണക്കുകള്‍ എന്നാണ് തോന്നുന്നത്.

അറിയുന്ന ഒരാളുടെ തലയോ ഫോട്ടോസോ വെക്കുകയാണെങ്കില്‍ അതിനു ഡിമാന്റ് കൂടും. അതാണ് ഇവരുടെ ഉദ്ദേശം. ഇവര്‍ പബ്ലിക്കായി കൊടുക്കില്ല. ഇന്‍ബോക്സില്‍ വരാനാണ് പറയുക.

ഇതിന്റെ ഫുള്‍ വീഡിയോ വന്നു കഴിഞ്ഞാല്‍ താനല്ല എന്ന് ആള്‍ക്കാര്‍ക്ക് മനസിലാകും. സിനിമയുടെ ഒക്കെ ട്രെയിലര്‍ പോലെ ചെറിയ ക്ലിപ്പിംഗുകള്‍ ഉണ്ടാക്കി കൊടുക്കും. അത് ഇവരുടെ ഒരു ബിസിനസാണ്.

മാതാപിതാക്കളോ കുടുംബമോ ഇല്ലാതെ ആരോടും ഒരു പ്രതിബന്ധതയും ഇല്ലാത്തവര്‍ക്ക് മാത്രമേ സ്വന്തം താല്‍പര്യത്തിനായി ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നും രമ്യ പറയുന്നു. താന്‍

സത്യാവസ്ഥ പറഞ്ഞ് വീഡിയോ ഇട്ടതിന് ശേഷം പലരും പിന്തുണച്ച്‌ എത്തിയതായും താരം വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …