ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന്‍ ചാരന്‍മാരെ സഹായിച്ച രണ്ട് പേര്‍ പിടിയില്‍. അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ
രണ്ടു പേരാണ് മിലിറ്ററി ഇന്റലിജെന്‍സിന്റെ പിടിയിലായത്. അറസ്റ്റിലായവരില്‍ ഒരാള്‍ മലയാളിയാണ്. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടി ബിന്‍ മുഹമ്മദ് കുട്ടി (36), തമിഴ്‌നാട്
തിരുപ്പൂരില്‍ നിന്നുളള ഗൗതം ബി. വിശ്വനാഥന്‍ (27) എന്നിവരാണ് പിടിയിലായത്. സതേണ്‍ കമാന്റിലെ മിലിറ്ററി ഇന്റലിജന്‍സും ബംഗളൂരു പൊലീസിന്റെ ആന്റി ടെറര്‍ സെല്ലും
ചേര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര കോളുകള്‍ പ്രാദേശിക കോളുകളിലേക്ക് പരിവര്‍ത്തനം
ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 960 അനധികൃത സിം കാര്‍ഡുകളും മറ്റു സാങ്കേതിക ഉപകരണങ്ങളും ഇവരുടെ കൈവശം കണ്ടെത്തിയിട്ടുണ്ട്. ഇരുവരും നഗരത്തിലെ
ആറു പ്രദേശങ്ങളിലായി 32 ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ബംഗളുരുവില്‍ ഇവര്‍ നടത്തിവന്ന അനധികൃത ഫോണ്‍ എക്‌സ്‌ചേഞ്ച് പോലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന പരിശോധനയിലാണ് സുരക്ഷാ സേന.