അയല്‍ക്കാരായ ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 76 കാരിക്ക് വെട്ടേറ്റു. കൊല്ലം ഓച്ചിറയിലാണ് സംഭവം. മഠത്തില്‍ കാരായ്മയില്‍ ജാനകിക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൃദ്ധയുടെ ബന്ധുവും അയല്‍വാസിയുമായ ഉല്ലാസ് എന്ന യുവാവാണ് വൃദ്ധയെ ആക്രമിച്ചത്. ഉല്ലാസിന്റെ പിതാവും ജാനകിയും തമ്മിലുള്ള വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഇയാള്‍ക്കെതിരേ
ഓച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെട്ടേറ്റ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കളായ ഇരുവീട്ടുകാരും തമ്മില്‍ വഴക്ക് പതിവാണ്. മുന്‍പും സംഘര്‍ഷത്തിന്റെ പേരില്‍ പോലീസ് കേസുണ്ടായിട്ടുണ്ട്.