വില വര്‍ദ്ധനവില്‍ നട്ടംതിരിഞ്ഞ് നിര്‍മ്മാണമേഖല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിര്‍മ്മാണ സാമഗ്രികളുടെ വില കുതിച്ചുയരുകയാണ്. സിമന്റിനും കമ്ബിക്കും പിവിസി ഉത്പന്നങ്ങള്ക്കുമടക്കം വിപണിയില്‍ വന്‍ വില വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്.
360 രൂപയുണ്ടായിരുന്ന സിമന്റിന്റെ വില 450 ആയി. കമ്ബിയുടെ വില ഇരട്ടിയോളം വര്‍ദ്ധിച്ചു. സാനിറ്ററി ഉത്പന്നങ്ങള്‍, പിവിസി ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയും ആശ്വാസകരമല്ലാത്ത വിധം ഉയര്‍ന്നു.
വീട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാധാരണക്കാരെ ഉള്‍പ്പെടെ നിര്‍മ്മാണ സാമഗ്രികളുടെ വില വര്‍ദ്ധനവ് പ്രതികൂലമായി ബാധിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലത്തും നിര്‍മ്മാണമേഖല വലിയ തടസമില്ലാതെ മുമ്ബോട്ട് പോകുന്നുണ്ട്.
പക്ഷെ നിര്‍മ്മാണ സാമഗ്രികള്‍ക്ക് ഉണ്ടായിട്ടുള്ള വിലവര്‍ദ്ധനവ് പലരുടെയും കൈപൊള്ളിക്കുന്നു. കോണ്‍ക്രീറ്റ് ജോലികള്‍ക്ക് ആവശ്യമായി വരുന്ന കെട്ടുകമ്ബിയുടെയും ആണിയുടെയും വരെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ലോക്ക് ഡൗണ്‍ അവസാനിച്ച് നിര്‍മ്മാണ മേഖല കൂടുതല്‍ സജീവമാകുന്നതോടെ ഇനിയും വില വര്ധനവുണ്ടാകുമോയെന്ന ആശങ്കയിലാണ് ജനം. കരാറുകാര്‍ക്കും ഇപ്പോഴത്തെ വില വര്‍ദ്ധനവ് അധിക ബാദ്ധ്യത വരുത്തി. വീടുപണികള് മൊത്തമായി കോണ്‍ട്രാക്ട് എടുത്തവര്‍ വിലവര്‍ദ്ധനവ് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. സ്ക്വയര്‍ഫീറ്റ് അനുസരിച്ച് തുക നിശ്ചയിച്ച് കരാര്‍ എടുത്തതിനാല്‍ സാധന സാമഗ്രികളുടെ വില കൂടി എന്ന് പറഞ്ഞ് അധിക തുക ആവശ്യപ്പെടാനുമാകില്ല. ഇത്തരം സാഹചര്യത്തില്‍ ഏറ്റെടുത്ത കരാര്‍ എങ്ങനെ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കുമെന്ന അങ്കലാപ്പിലാണ് കരാറുകാര്‍.