Breaking News

ഫ്യൂസ് ഊരില്ല; വൈദ്യുതി ബില്ല് തവണകളായി അടയ്ക്കാൻ തീരുമാനം….

ലോക്ഡൗണ്‍ സാഹചര്യത്തില്‍ വൈദ്യുതി ബില്‍ അടച്ചില്ലെങ്കിലും തല്‍ക്കാലം ഫ്യൂസ് ഊരില്ല മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വൈദ്യുതി ബോര്‍ഡ് ഈ തീരുമാനം എടുത്തത്. ലോക്ഡൗണ്‍ കഴിഞ്ഞാലും തിരക്കിട്ട് ബില്‍ ഈടാക്കാന്‍ നടപടി സ്വീകരിക്കില്ലെന്നും

തവണകളായി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്നും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള അറിയിച്ചു. ലോക്ഡൗണ്‍ നിലവിലുണ്ടെങ്കിലും സംസ്ഥാനത്തെ 90 ശതമാനം ഉപയോക്താക്കളുടെയും മീറ്റര്‍

റീഡിങ് ഇപ്പോള്‍ നടക്കുന്നുണ്ട്. ട്രിപ്പിള്‍ ലോക്ഡൗണ്‍ മേഖല, കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിവിടങ്ങളില്‍ മീറ്റര്‍ റീഡര്‍മാര്‍ പോകുന്നില്ല. ഇത്തരം സ്ഥലങ്ങളില്‍ റീഡിങ്ങിന്റെ ഫോട്ടോ

എടുത്ത് അയച്ചാല്‍ അതിന് അനുസരിച്ചു ബില്‍ നല്‍കും. അതു സാധിക്കാത്തവര്‍ക്ക് കഴിഞ്ഞ മൂന്നു ബില്ലിന്റെ ശരാശരി ആയിരിക്കും നല്‍കുക. ഇതിലുള്ള

വ്യത്യാസം പിന്നീട് മീറ്റര്‍ റീഡിങ് എടുക്കുന്ന സമയത്ത് കണക്കാക്കും. അടച്ച തുക കൂടുതലാണെങ്കില്‍ അടുത്ത ബില്ലില്‍ കുറച്ചു കൊടുക്കും.

ലോക്ഡൗണ്‍ കാലത്ത് വൈദ്യുതി ബോര്‍ഡിന്റെ വരുമാനം ദിവസം 30-32 കോടിയായി കുറഞ്ഞു. സാധാരണ 45-60 കോടിയാണു ദിവസ വരുമാനം.1000 രൂപയില്‍ കൂടുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈന്‍ ആയി അടയ്ക്കണമെന്ന വ്യവസ്ഥ തല്‍ക്കാലം

കര്‍ശനമായി നടപ്പാക്കേണ്ടെന്നാണു ബോര്‍ഡിന്റെ തീരുമാനം. തല്‍ക്കാലം ഉയര്‍ന്ന ബില്ലുകളും സെക്ഷന്‍ ഓഫിസുകളില്‍ സ്വീകരിക്കും. കേന്ദ്ര വൈദ്യുതി ചട്ടങ്ങള്‍ അനുസരിച്ചാണ് ഉയര്‍ന്ന തുകയുടെ ബില്ലുകള്‍ ഓണ്‍ലൈനായി

ഈടാക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ അറിയാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കും മറ്റും ഇതു ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതിയുണ്ട്. രാജ്യത്തോ വിദേശത്തോ ഉള്ള ആര്‍ക്കും ഓണ്‍ലൈനായി വൈദ്യുതി ബില്‍ അടയ്ക്കാം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …