ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും ഭീഷണിയില്‍. ഏതുസമയവും അപകടം പതിയിരിക്കുന്ന ഇവിടെ യാത്രക്കാര്‍ ഭീതിയിലാണ്. സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ
ഇരുവശത്തുമായി 20 അടിയോളം പൊക്കത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന മണ്‍തിട്ടകളില്‍ കനത്ത മഴയെ തുടര്‍ന്ന് വിള്ളല്‍ വീണ് തുടങ്ങി. പ്ലാറ്റ്‌ഫോമിലെ റയില്‍വേ കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേര്‍ന്നുള്ള പിന്‍ഭാഗമാണ് അതീവ ഭീഷണിയില്‍ ഇടിഞ്ഞ്
നിലംപൊത്താറായിരിക്കുന്നത്. റെയില്‍വേ ഉന്നതരോട് സ്റ്റേഷന്‍മാസ്റ്റര്‍ അടക്കമുള്ളവര്‍ പലതവണ ഇക്കാര്യം ധരിപ്പിച്ചിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്‌തോ
പാറകെട്ടിയോ പ്രതിരോധിച്ച് ബലപ്പെടുത്തുകയാണ് പരിഹാരമാര്‍ഗ്ഗം. റയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടുന്ന മണ്ഡലത്തിലെ ജനപ്രതിനിധികളുടെ സഹായത്തോടെ റെയില്‍വേ ഇത് നടപ്പാക്കാമെന്നായിരുന്നു
നേരത്തെ സ്വീകരിച്ച നിലപാട്. എന്നാല്‍ പിന്നീട് യാതൊരു നീക്കവും ഉണ്ടായില്ല. പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്ന് പാളത്തിന് സമാന്തരമായി ഇരുവശത്തും നൂറ് മീറ്ററിലധികം പ്രദേശമാണ് മണ്ണിടിച്ചില്‍ ഭീഷണിയിലുള്ളത്.
ചിലയിടങ്ങലാകട്ടെ ഏത് സമയവും നിലംപൊത്തുമെന്ന അവസ്ഥയിലും. യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ ഉള്ള സമയത്തോ ട്രെയിന്‍ പോകുന്ന സമയത്തോ മണ്ണിടിഞ്ഞു വീണാല്‍ വന്‍ദുരന്തമായിരിക്കും ഉണ്ടാകുക.