Breaking News

പശുവിനെ കടത്തിയെന്ന് ആരോപണം: രാജസ്ഥാനില്‍ ജനക്കൂട്ടം യുവാവിനെ ക്രൂരമായി തല്ലിക്കൊന്നു

പശുവിനെ കടത്തിയെന്ന് ആരോപിച്ച്‌ രാജസ്ഥാനിലെ ബേഗു ടൗണിന് സമീപത്ത് ജനക്കൂട്ടം യുവാവിനെ ക്രൂരമായി തല്ലിക്കൊന്നു. മധ്യപ്രദേശ് ആച്ചാല്‍പുര്‍ സ്വദേശിയായ ബാബുലാല്‍ ഭില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

ഇയൊളൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായ മര്‍ദനമേറ്റു. ബേഗു ടൗണിന് സമീപത്തുവച്ച്‌ കഴിഞ്ഞ ദിവസം രാത്രിയിലാണ് പശുക്കളുമായി വന്ന ഇവരുടെ വാഹനം തടഞ്ഞുവച്ച്‌ ജനക്കൂട്ടം ഇരുവരെയും മര്‍ദിച്ചത്.

വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇരുവരെയും സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുത്തിയത്. ആക്രമണത്തില്‍ ക്രൂരമായി പരിക്കേറ്റ ബാബുലാലിനെയും സുഹൃത്ത് പിന്‍റുവിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും

ചികിത്സയിലിരിക്കെ ബാബുലാല്‍ മരണപ്പെട്ടു. പൊലീസ് സംഭവ സ്ഥലത്ത് എത്തുന്ന സമയത്തും അക്രമികള്‍ ബാബുലാലിനെയും സുഹൃത്തിനെയും മര്‍ദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

പൊലീസിനെ കണ്ട് അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ബാബുലാലിന്‍റെയും സുഹൃത്തിന്‍റെയും മൊബൈല്‍ ഫോണുകളും മറ്റ് രേഖകളും അക്രമികള്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അക്രമികളെ എല്ലാവരെയും പിടികൂടുമെന്നും ഉദയ്പുര്‍ റെയ്ഞ്ച് ഐ ജി സത്യവീര്‍ സിങ് പറഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …