Breaking News

രാജ്യം സാധാരണ സ്ഥിതിയിലേക്ക്; രണ്ടര മാസത്തിനിടെ ഏ‌റ്റവും കുറഞ്ഞ നിരക്കില്‍ പ്രതിദിന കൊവിഡ് നിരക്ക്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തവരുടെ എണ്ണം 60,471 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 75 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

രോഗം സ്ഥിരീകരിച്ചവരുടെ ഇരട്ടിയോളം പേ‌ര്‍ രോഗമുക്തി നേടി. 1,17, 525 പേരാണ് രോഗമുക്തി നേടിയത്. 2726 പേര്‍ 24 മണിക്കൂറിനിടെ രോഗം ബാധിച്ച്‌ മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2.95 കോടിയാണ്. ഇതില്‍ 2.82 കോടി ആളുകള്‍ രോഗമുക്തരായി. 3,​77,​031 പേര്‍ ഇതുവരെ രാജ്യത്ത് രോഗംബാധിച്ച്‌ മരിച്ചു. 9,​13,​378 ആണ് രാജ്യത്തെ ആക്‌ടീവ് കേസുകള്‍.

12,​772 രോഗികളുള‌ള തമിഴ്‌നാടാണ് ഏറ്റവുമധികം പ്രതിദിന രോഗികളുള‌ള സംസ്ഥാനം. മഹാരാഷ്‌ട്ര,​ കേരളം,​കര്‍ണാടക,​ ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിലായുണ്ട്. ഇന്ത്യയില്‍ ഇതുവരെ വാക്‌സിനേഷന്‍ നല്‍കിയവരുടെ എണ്ണം 26 കോടിയോട് അടുക്കുകയാണ്. 25.87 കോടി ജനങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതില്‍ 8,​33,​808 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …