ലോക്ഡൗണ്‍ നയത്തില്‍ 16നു ശേഷം മാറ്റം വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനത്തിന്റെ തീവ്രത അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഇളവുകളില്‍ അടുത്ത ദിവസം തീരുമാനമെടുക്കും.
ലോക്ഡൗണ്‍ ഇതേ നിലയില്‍ തുടരേണ്ടതില്ല എന്നാണ് ആലോചനയെന്നു മുഖ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസ്റ്റിവിറ്റി കൂടിയ തദ്ദേശ സ്ഥാപനങ്ങളും ജില്ലകളുമുണ്ട്. പലയിടത്തും ഒരു ഏകീകൃത രൂപമില്ല.
വിദഗ്ധാഭിപ്രായം വേണ്ടതിനാലാണ് നാളത്തേക്കു തീരുമാനം മാറ്റിയത്. മറ്റൊരു ലോക്ഡൗണിലേക്കു പോകാതിരിക്കാന്‍ ജനങ്ങള്‍ ഒത്തൊരുമിച്ച് നില്‍ക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
രോഗം കുറയുന്നതനനുസരിച്ച് ആശുപത്രികളില്‍ കോവിഡ് ഇതര രോഗികളെ ചികിത്സിക്കും. ഇതില്‍ ആശങ്കവേണ്ട. കോവിഡ് മൂന്നാം തരംഗമുണ്ടായാലും നേരിടാന്‍ സംവിധാനമുണ്ട്. പുതിയ തരംഗം താനേ ഉണ്ടാകില്ല, വീഴ്ചയുടെ ഭാഗമായേ ഉണ്ടാകൂ. ഇതിനെ ചെറുക്കാന്‍ ജനം കൂട്ടായി പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.