Breaking News

വീട്ടിലേക്ക് മടങ്ങവെ കോളജ്​ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്​തു…

കോളജ്​ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്​തു. മധ്യപ്രദേശിലെ ഇന്ദർഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാതിയ ജില്ലയിൽ ഒക്​ടോബർ ഒന്നിനാണ് സംഭവം നടന്നത്.

ചൊവ്വാഴ്ചയാണ്​ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്​. കോളജിൽ നിന്ന്​ വീട്ടിലേക്ക്​ മടങ്ങുന്ന വഴിയാണ് ഇന്ദർഗഢ്​ പൊലീസ്​ സ്റ്റേഷൻ പരിധിയിൽ വെച്ച്​​ മൂന്ന്​ പേർ ചേർന്ന്​ പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയതെന്ന്​ പൊലീസ്​ സൂപ്രണ്ട്​ കമൽ മൗര്യ പറഞ്ഞു. പെൺകുട്ടിയുടെ പരിചയക്കാരനാണ്​ പ്രതികളിൽ ഒരാൾ.

ദാബ്രയിലെ റൂമിലെത്തിച്ചായിരുന്നു പീഡനം. ഭയംകൊണ്ട്​ ആരോടും പറയില്ലെന്ന്​ കരുതിയാണ്​ പ്രതികൾ ഒക്​ടോബർ രണ്ടിന്​ പെൺകുട്ടി പറഞ്ഞുവിട്ടത്​. വീട്ടിലെത്തിയ പെൺകുട്ടിയുടെ സ്വഭാവത്തിൽ കണ്ട മാറ്റങ്ങളെ തുടർന്നാണ്​ ബന്ധുക്കൾ കൗൺസലിങ്ങിന്​ വിധേയമാക്കിയത്​. ഏറെ തവണ ചോദിച്ച ശേഷമാണ്​ കുട്ടി തനിക്കുണ്ടായ ദുരനുഭവം തുറന്ന്​ പറഞ്ഞത്​.

ശേഷം ബന്ധുക്കൾക്കൊപ്പം പൊലീസ്​ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതികൾ മൊബൈൽ ഫോൺ കൈക്കലാക്കിയതായും പുറത്താരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും തെരച്ചിൽ ആരംഭിച്ചതായും പൊലീസ്​ അറിയിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …