ഇന്ന് മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ ട്രെയിനുകളും സര്‍വീസ് നടത്തുന്നത്. റിസര്‍വേഷന്‍ എല്ലാ ട്രെയിനുകളിലും നിര്‍ബന്ധമാണ്.
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, മംഗളൂരു-നാഗര്‍കോവില്‍ ഏറനാട്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട്,
ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ്, പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ്,ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, തിരുവനന്തപുരം-മംഗളൂരു (06347/48) എക്സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി,
എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ്, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി , കൊച്ചുവേളി-മൈസൂരു എക്സ്പ്രസ്, ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എന്നിവയാണു ഇന്നു മുതല്‍ സര്‍വീസ് പുനരാരംഭിച്ചത്.