സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത വനിതാജീവനക്കാരെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ടതായി ആരോപണം. ഗുജറാത്തിലെ ജാംനഗറിലുള്ള ഗുരുഗോവിന്ദ് സിങ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
കരാര്‍വ്യവസ്ഥയില്‍ ജോലിചെയ്യുന്ന വനിത അറ്റന്‍ഡര്‍മാരാണ് പരാതിക്കാര്‍. പിരിച്ചുവിടുമ്പോള്‍ മൂന്നു മാസത്തെ ശമ്ബളം പോലും ഇവര്‍ക്ക് സൂപ്പര്‍വൈസര്‍ നിഷേധിച്ചുവെന്നാണ് ആരോപണം.
സംഭവം വിവാദമായതോടെ അന്വേഷണത്തിന് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടിട്ടുണ്ട്. സബ് ഡിവിഷനല്‍ മജിസ്ട്രേട്ട്, അസി. പൊലീസ് സൂപ്രണ്ട്, ആശുപത്രി ഡീന്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ സമിതിയെ അന്വേഷണത്തിന്
നിയോഗിച്ചതായി ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ പറഞ്ഞു. പുറംകരാര്‍ നല്‍കുന്ന സ്വകാര്യ ഏജന്‍സിയാണ് വനിത ജീവനക്കാരെ ആശുപത്രിക്ക് കൈമാറിയത്. വാര്‍ഡിലെ പുരുഷസഹായികളെ
ഉപയോഗിച്ച് ചില ജീവനക്കാരികളോട് സൗഹൃദവാഗ്ദാനവും സൂപ്പര്‍വൈസര്‍ നടത്തിയിരുന്നു. ചിലരെ ലൈംഗികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്. ഒന്നിനും വഴങ്ങാത്തവരെയാണ് ഏകപക്ഷീയമായി ഇയാള്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്.
NEWS 22 TRUTH . EQUALITY . FRATERNITY