Breaking News

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ആറ്​ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെനതായ് റിപ്പോർട്ട്….

ആ​ന്ധ്രാപ്രദേശില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 6 ​ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്​. വിശാഖപട്ടണം കോയൂരു മാമ്ബ പോലീസ് സ്​റ്റേഷന്​ സമീപത്ത്​ വെച്ചാണ്​ ഏറ്റുമുട്ടിയത്.

മേഖലയില്‍ ​ മാവോയിസ്റ്റുകള്‍ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്​ കോമ്ബിംഗ്​ ഓപറേഷന്‍ നടത്ത​ തിനിടയിലാണ്​ ഏറ്റുമുണ്ടലായതെന്ന്​ പൊലീസ്​ വെളിപ്പെടുത്തുന്നു. അതെ സമയം ബുധനാഴ്ച പുലര്‍ച്ചെ ഇരു

സംഘങ്ങളും തമ്മില്‍ നടന്ന വെടിവെയ് പ്പില്‍ എത്ര പേര്‍ക്ക് പരിക്കേറ്റുവെന്ന് ഇതുവരെ അറിഞ്ഞിട്ടില്ലെന്നും കോയൂരു സി.ഐ വെങ്കടരാമന്‍ വ്യക്തമാക്കി. നിബിഡ വനമേഖലയായതിനാല്‍

വിശദാംശങ്ങള്‍ അറിയാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ സൈന്യത്തെ ഉപയോഗിച്ച്‌ പ്രദേശത്ത് കോമ്ബിംഗ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന്​ എ.കെ 47

ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായി പൊലീസ്​ അവകാശപ്പെട്ടു. രക്ഷപ്പെട്ട മറ്റ്​ മാവോയിസ്റ്റുകള്‍ക്കായി പോലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച്‌ കാടിനുള്ളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …