പൊതു ഗതാഗതം പുനരാരംഭിച്ചാലും സ്വകാര്യ ബസുകള്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്തില്ല. ട്രയല്‍ റണ്‍ എന്ന നിലയില്‍ ഏതാനും ബസുകള്‍ മാത്രമേ ഓടുകയുള്ളൂ. ആദ്യ ഘട്ടമെന്ന നിലയില്‍ 10 ശതമാനത്തില്‍ താഴെ ബസുകള്‍ നാളെ മുതല്‍ നിരത്തിലിറക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.
എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ബസുകള്‍ സര്‍വീസ് നടത്തിയിട്ട് കാര്യമുള്ളൂ. യാത്രക്കാരുടെ വര്‍ദ്ധനവും കളക്ഷനും വിലയിരുത്തിയതിനു ശേഷമേ കൂടുതല്‍ ബസുകള്‍ ഓടിക്കാനാവൂവെന്ന്
ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.കെ സേതുമാധവന്‍ പറഞ്ഞു. ജില്ലയില്‍ 1700 ഓളം സ്വകാര്യ ബസുകളാണ് സര്‍വ്വീസ് നടത്തുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്
പകുതിയോളം ബസുകള്‍ മാത്രമേ നിലവില്‍ ഓടിയിരുന്നുള്ളൂ. കൊവിഡ് കാലത്ത് ചുമത്തിയ അധിക നികുതി സര്‍ക്കാര്‍ ഒഴിവാക്കിയാലേ ബസുകള്‍ നിരത്തിലിറക്കാന്‍ സാധിക്കുകയുള്ളൂ. കൊവിഡും ലോക്ഡൗണും മൂലം
ഗുരുതര പ്രതിസന്ധിയിലാണ് സ്വകാര്യബസ് വ്യവസായ മേഖല. യാത്രക്കാരുടെ എണ്ണം സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ കുറയ്ക്കണമെന്നത് വലിയ നഷ്ടമാണ്. നികുതി ഇനത്തില്‍ ഇളവ് നല്‍കാതെയും ഇന്ധന സബ്‌സിഡി
അനുവദിക്കാതെയും ബസ് വ്യവസായം മുന്നോട്ട് കൊണ്ടു പോകാനാവില്ല. പ്രോട്ടോകോള്‍ ലംഘിച്ചു വെന്ന പേരില്‍ ബസ് ജീവനക്കാര്‍ക്ക് പിഴ ചുമത്തുന്ന പോലീസ് നടപടിയും ബസ് സര്‍വീസിനെ സാരമായി ബാധിക്കും.
സാധാരണക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് നഷ്ടം സഹിച്ചും ബസ് സര്‍വീസുകള്‍ നടത്താന്‍ ആലോചിക്കുന്നതെന്ന് ബസ്സുടമകള്‍ പറയുന്നു. ഇന്‍ഷൂറന്‍സ് അടയ്ക്കാനുള്ള സമയം നീട്ടി നല്‍കണം.
ഇന്‍ഷൂറന്‍സ് അടച്ചാല്‍ തന്നെയും അത്രപോലും കളക്ഷന്‍ കിട്ടില്ല. ഒരു വര്‍ഷത്തോളമായി ഷെഡ്ഡില്‍ കയറ്റിയിട്ടിയിരിക്കുന്ന ബസുകള്‍ നിരത്തിലിറക്കണമെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തണം.
ടയറുകളുടെ സ്ഥിതി പരിതാപകരമാണ് . സീറ്റുകളെല്ലാം എലികള്‍ കടിച്ചു നശിപ്പിച്ചു കഴിഞ്ഞു. ടയറുകളും ബാറ്ററികളും മാറ്റുന്നതിന് മാത്രമായി ഒരു ലക്ഷത്തോളം രൂപ ചെലവു വരും. ഭൂരിഭാഗം ബസ്സുകള്‍ക്കും
ഈ മാസം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടതുണ്ട്. ടെസ്റ്റിന് കയറ്റണമെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തി വണ്ടികള്‍ കണ്ടീഷനാക്കണം. മെയിന്റനന്‍സ് വര്‍ക്കുകള്‍ക്ക് ലക്ഷങ്ങള്‍ ചെലവ് വരുന്നത് നിലവിലെ സാഹചര്യത്തില്‍
താങ്ങാനാവാത്തതാണ്. കൊവിഡ് കാലത്തെ നഷ്ടങ്ങള്‍ക്ക് പരിഹാരം ഉണ്ടായാല്‍ മാത്രമേ ബസ് സര്‍വീസ് പഴയ രീതിയില്‍ പുനരാരംഭിക്കാനാകുവെന്ന് ഉടമകള്‍ പറയുന്നു. സ്ഥലം വിറ്റും ആഭരണങ്ങള്‍ പണയം
വെച്ചും വായ്പയെടുത്തും മറ്റുമാണ് ഭൂരിഭാഗംപേരും ബസുകള്‍ വാങ്ങിയിട്ടുള്ളത്. സാമ്ബത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ചില ബസുകളില്‍ കണ്ടക്ടറും ഡ്രൈവറും ഒക്കെയായി ജോലി ചെയ്തിരുന്നത് ഉടമകള്‍ തന്നെയായിരുന്നു.