വിജയ് തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തോഴ, മഹര്‍ഷി, ഊപ്പിരി പോലുളള വിജയ ചിത്രങ്ങള്‍ തെലുങ്കില്‍ ഒരുക്കിയ വംശി പൈദിപ്പളളിയാണ് വിജയ് ചിത്രം ഒരുക്കുന്നത്.
തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുക. ടോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാക്കളിലൊരാളായ ദില്‍ രാജുവാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം സിനിമയ്ക്ക് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
100 കോടി രൂപയാണ് ദില്‍ രാജു നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വിജയ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 10 കോടി ഇതിനോടകം നിര്‍മ്മാതാവ് സൂപ്പര്‍ താരത്തിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സിനിമ തുടങ്ങി വിവിധ ഘട്ടങ്ങളിലായി ബാക്കിയുളള തുക വിജയ്ക്ക് അണിയറക്കാര്‍ നല്‍കും. രജനീകാന്തിനൊപ്പം പ്രതിഫലത്തിന്റെ
കാര്യത്തില്‍ തെന്നിന്ത്യയില്‍ ഇപ്പോള്‍ മുന്നില്‍ നില്ക്കുന്ന താരമാണ് വിജയ്. തുടര്‍ച്ചയായുളള ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളാണ് വിജയ് പ്രതിഫലം കൂട്ടാന്‍ കാരണം.